നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ് അവസാനിച്ചതിനു പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഉന്നതമായ ജനാധിപത്യബോധം ഉയര്‍ത്തിപ്പിടിച്ച എല്ലാവരെയും ഹൃദയപൂര്‍വം അഭിവാദ്യം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷത്തോടൊപ്പം നിന്ന ബഹുഭൂരിപക്ഷം ജനാധിപത്യ വിശ്വാസികളോടു ഹാര്‍ദ്ദമായി നന്ദി പറയുന്നുവെന്നും അദ്ദേഹം പറയുന്നു. ജനാധിപത്യ മൂല്യങ്ങളും വര്‍ഗീയ അവസരവാദ ആശയങ്ങളും തമ്മിലുള്ള പോരാട്ടമായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ് എന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രതിസന്ധികളെ ഒറ്റക്കെട്ടായാണ് കേരളം മറികടനനത്. കേരളത്തിന്റെ അഖണ്ഡതയും ഭിന്നതയുടെ രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഈ തെരഞ്ഞെടുപ്പ്. ‘നമ്മുടെ ഈ പരിശ്രമം പാഴാവുകയില്ലെന്ന് എനിയ്ക്കുറപ്പാണ്. സമത്വവും സാഹോദര്യവും സമൃദ്ധിയും കളിയാടുന്ന നവകേരളം നമ്മള് പടുത്തുയര്‍ത്തും. ഇനിയും തോളോട് തോള് ചേര്‍ന്ന് മുന്നോട്ടു പോകും.’ മുഖ്യമന്ത്രി വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London