തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാര്‍ ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങളുടെ കരുത്താകും തെരഞ്ഞെടുപ്പില്‍ പ്രകടമാകുക. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമാണ്. ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ കരുത്താകും തെരഞ്ഞെടുപ്പില്‍ പ്രകടമാകുക. തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും ജനങ്ങള്‍ അവ മുഖവിലയ്ക്കെടുക്കുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ തുടര്‍ച്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകുക. ഏത് സാഹചര്യവും നേരിടാന്‍ ജനങ്ങള്‍ തയ്യാറാണ്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമാണെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. വലിയ ഭൂരിപക്ഷത്തോടെയാകും ഇടതുമുന്നണിയുടെ വിജയം. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടും. 2016 മുതല്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ ഒപ്പമുണ്ടായിരുന്നു. എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ വിപുലമാണ്. അത് തെളിയിക്കുന്നതായിരിക്കും ഈ തെരഞ്ഞെടുപ്പ്. നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യും. കേരളത്തില്‍ മറ്റെവിടെയെങ്കിലും യുഡിഎഫ് ബിജെപി ധാരണയുണ്ടോ എന്നറിയില്ലെന്നും പിണറായി വിജയന് പറഞ്ഞു. എന്നാല്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി മറുപടി നല്കി. ‘അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടാകില്ല. അയ്യപ്പന് അടക്കമുള്ള ദേവഗണങ്ങള്‍ ഈ സര്‍ക്കാരിനൊപ്പമാണ്’ എന്നും ധര്‍മ്മടം ആര്‍സി അമലാ ബേസിക് യുപി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London