പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാർഡിൽ എൽഡിഎഫിന് ജയം. തൃപ്പെരുന്തുറ പഞ്ചായത്തിലെ വാർഡ് 14ൽ എൽഡിഎഫിലെ കെ വിനു ആണ് ജയിച്ചത്.
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാർഡിലും എൽഡിഎഫിന് ജയം. എൽജെഡി സ്ഥാനാർഥിയാണ് ജയിച്ചത്. അഴിയൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡായ കല്ലാമലയിലാണിത്.
കല്ലാമലയിൽ ആർഎംപി സ്ഥാനാർഥിയെ പിന്തുണക്കാൻ യുഡിഎഫ് തീരുമാനിച്ചപ്പോൾ മുല്ലപ്പള്ളി ഇടപെട്ട് കോൺഗ്രസ് സ്ഥാനാർഥിയെ മത്സരിപ്പിക്കുകയായിരുന്നു. നാമനിർദേശപത്രിക പിൻവലിക്കേണ്ട ദിവസം കഴിഞ്ഞാണ് ആർഎംപി സ്ഥാനാർഥിയെ പിന്തുണക്കാൻ തീരുമാനിച്ചത്. വോട്ടിങ് മെഷീനിൽ അതുകൊണ്ടുതന്നെ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥിയുണ്ടായിരുന്നു. വോട്ടെണ്ണിയപ്പോൾ ആർഎംപി കോൺഗ്രസ് സ്ഥാനാർഥികൾ പരാജയപ്പെട്ടു.
© 2019 IBC Live. Developed By Web Designer London