ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഫയലുകൾ മന്ത്രി മേഴ്സിക്കുട്ടിയമ്മ രണ്ടുതവണ കണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാരണാപത്രം സംബന്ധിച്ച ഫയലുകൾ പുറത്തു വിടാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും ഐശ്വര്യ കേരളയാത്രക്കിടെ ആലപ്പുഴയിൽ വെച്ച് സ്വതന്ത്രമത്സ്യത്തൊഴിലാളി യൂണിയൻ നേതാവാണ് തനിക്ക് വിവരങ്ങൾ നൽകിയതെന്നും ചെന്നിത്തല പറഞ്ഞു.
ഫയൽ നമ്പറടക്കം എടുത്ത് പറഞ്ഞായിരുന്നു ഫിഷറീസ് മന്ത്രിക്കെതിരെ രമേശ് ചെന്നിത്തല ആരോപണമുയർത്തിയത്. മുഖ്യമന്ത്രിയടക്കം തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിന് മറുപടിയായി ഇ.എം.സി.സി ഇടപാട് സംബന്ധിച്ച വിവരം തനിക്ക് ലഭിച്ച വഴിയും ചെന്നിത്തല വിവരിച്ചു.
ഐശ്വര്യ കേരള യാത്രക്കിടെ സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ നേതാവ് ഇഎംസിസി ഇടപാട് വിശദീകരിക്കുന്ന ദൃശ്യങ്ങളും ചെന്നിത്തല പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ ഗൂഢപദ്ധതികളാണ് പ്രതിപക്ഷം പൊളിച്ചതെന്നും ചെന്നിത്തല അവകാശപ്പെട്ടു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London