ന്യൂഡല്‍ഹി: ഇഎംഐ മോറട്ടോറിയം സംബന്ധിച്ച വിഷയത്തില്‍ ഏഴു ദിവസത്തിനുള്ളില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രത്തിന് സുപ്രീം കോടതി നിര്‍ദേശം. ലോക്ക്ഡൗണ്‍ കാലത്ത് വിവിധ വായ്പകളുടെ തിരിച്ചടവിന് ആറു മാസം സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ആര്‍ബിഐ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. മോറട്ടോറിയം കാലത്ത് പലിശ ഇളവ് പ്രയോജനപ്പെടുത്തിയവരുടെ ലോണ്‍ തിരിച്ചടവിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കണം എന്നാണ് നിര്‍ദേശം.
മോറട്ടോറിയം കാലാവധിയില്‍ പലിശ നിരക്കിന് പൂര്‍ണമായി ഇളവു നല്‍കുമോ എന്നും വ്യക്തമാക്കണം.പ്രതിസന്ധി ഘട്ടത്തില്‍ ബിസിനസുകള്ക്കല്ല ജനങ്ങളുടെ ക്ഷേമത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത് എന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
കൊറോണ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബാങ്ക് ലോണുകള്‍ എടുത്തവര്‍ക്ക് തിരിച്ചടവിന് ആറു മാസത്തെ മോറട്ടോറിയം പ്രയോജനപ്പെടുത്താന്‍ ആര്‍ബിഐ അവസരം നല്‍കിയിരുന്നു. മോറട്ടോറിയം പ്രയോജനപ്പെടുത്തുന്നവര്‍ക്ക് മാര്‍ച്ച് മുതല്‍ മൂന്നു മാസം വിവിധ ലോണുകളുടെ തിരിച്ചടവ് വേണ്ടായിരുന്നു. പിന്നീട് ഇത് ആറു മാസം കൂടെയായി ഉയര്‍ത്തി. ആഗസ്റ്റ് 31 ന് ഈ മോറട്ടോറിയം കാലാവധി അവസാനിയ്ക്കുകയാണ്. ഈ അവസരത്തിലാണ് നിലപാട് വ്യക്തമാക്കണം എന്ന് കോടതി ആവശ്യപ്പെട്ടിരിയ്ക്കുന്നത്
© 2019 IBC Live. Developed By Web Designer London