ഒര്‍ലാന്‍ഡോ: വിമാനത്തിന്റെ എഞ്ചിന് കവര്‍ തകര്‍ന്നു.10,000 അടി ഉയരത്തില്‍ വച്ചാണ് എഞ്ചിന് കവര്‍ തകര്‍ന്നത്.യാത്രക്കാരടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.ഡെന്‍വറില്‍ നിന്നും ഒര്ലാന്ഡോയിലേക്കുള്ളയുള്ള യാത്രക്കിടെയാണ് സംഭവം.
അപകടത്തില്‍പ്പെട്ടത് യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 737-800 വിമാനമാണ്.രാവിലെ 8 മണിക്കാണ് വിമാനം പുറപ്പെട്ടത്. എന്നാല്‍ പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനുള്ളില്‍ തന്നെ വിമാനത്തിന്റെ എഞ്ചിന് കവര്‍ തകര്‍ന്നത് പൈലറ്റിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
യാത്രക്കാരുടെ ജീവന് രക്ഷിച്ചത് പൈലറ്റിന്റെ സമയോജിതമായ ഇടപെടലാണ്.എഞ്ചിന് കവര്‍ തകര്‍ന്ന കാര്യം ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ പൈലറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി.എഞ്ചിന് കവര്‍ തകര്‍ന്നത് വിമാനത്തിലെ യാത്രക്കാരില്‍ ഒരാള്‍ എടുത്ത വീഡിയോയില്‍ വ്യത്രമായി കാണാന്‍ സാധിക്കുന്നുണ്ട്.
© 2019 IBC Live. Developed By Web Designer London