മന്ത്രി ഇ പി ജയരാജൻ സിപിഎം സംസ്ഥാന സെക്രട്ടറി ആയേക്കും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയരാജൻ മത്സരിക്കേണ്ടെന്ന് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായി. ഇതോടെ പാർട്ടിയുടെ സംഘടനാ ചുമതലയിലേക്ക് ജയരാജനെ പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ.
മന്ത്രിമാരായ തോമസ് ഐസകും, ജി സുധാകരനും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പാർട്ടി സെക്രട്ടേറിയറ്റിൽ വിയോജിപ്പ് ഉയർന്നുവന്നു. ഇതോടെ ഐസക്കും സുധാകരനുമടക്കം അഞ്ചു മന്ത്രിമാർ മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനം ആയി. തോമസ് ഐസക്ക്, ജി. സുധകാരൻ, സി.രവീന്ദ്രനാഥ്, ഇ.പി.ജയരാജൻ, എ.കെ.ബാലൻ എന്നിവരാണ് തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കുക. മുഖ്യമന്ത്രിയടക്കം മന്ത്രിസഭയിലെ ബാക്കിയുള്ളവർ മത്സരിക്കുമെന്നാണ് വിലയിരുത്തൽ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London