എറണാകുളം ജില്ലയില്‍ സ്ഥിതി ഗുരുതരമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍. ആവശ്യമെങ്കില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കും. ട്രിപ്പിള്‍ ലോക് ഡൗണിന് മുന്നറിയിപ്പുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. ജില്ലയില്‍ വൈറസിന്റെ വ്യാപനം വേഗത്തിലാണ്. ജൂലൈ മാസം രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. വിദഗ്ധരുമായി ആലോചിച്ച് ആവശ്യമെങ്കില്‍ കണ്ടൈന്‍മെന്റ് സോണുകളുടെ എണ്ണം കൂട്ടും. ഇത്തരം മേഖലകളില്‍ ആവശ്യമെങ്കില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കണ്ടൈന്‍മെന്റ് സോണായി പ്രഖാപിച്ചതിനെ തുടര്‍ന്ന് സീ പോര്‍ട് എയര്‍പോര്‍ട് റോഡരികിലെ അനധികൃത വില്പന കേന്ദ്രങ്ങള്‍ ജനത്തിരക്കിനെ തുടര്‍ന്ന് പോലീസ് അടപ്പിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London