മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഇ.ടി. മുഹമ്മദ് ബഷീർ എംപി. ഗവർണർ ചാൻസലർ ആകുന്നത് നിയമപ്രകാരമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി പറഞ്ഞു. വൈസ് ചാൻസലർ നിയമനത്തിൽ സർക്കാർ രാഷ്ട്രീയ താത്പര്യം കാണിക്കുന്നു. ഗവർണറോട് സർക്കാരിന് ശത്രുതാ മനോഭാവമെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി ചൂണ്ടിക്കാട്ടി.
അതേസമയം വിഷയത്തിൽ വിമർശനവുമായി പ്രതിപക്ഷ ബിജെപി നേതാക്കൾ രംഗത്തെത്തി. സർവകലാശാലകളിൽ നടക്കുന്നത് പിൻവാതിൽ നിയമനമെന്ന് പ്രതിപക്ഷ നേതാവ്. സർവകലാശാലകളെ പാർട്ടി സെല്ലുകളാക്കി മാറ്റുകയാണ്.മുഖ്യമന്ത്രിയേക്കാൾ പാർട്ടി സെക്രട്ടറിയെ ചാൻസലറാക്കുന്നതാണ് നല്ലതെന്ന് വി.ഡി.സതീശൻ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London