തിരുവനന്തപുരം: സി എ ജി റിപ്പോർട്ട് വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിന് നിയമസഭാസമിതി ക്ലീൻ ചിറ്റ് നൽകിയെന്ന് സൂചന. സി എ ജി റിപ്പോർട്ട് പരസ്യമാക്കിയതിൽ ധനമന്ത്രി തോമസ് ഐസക്ക് അവകാശലംഘനം നടത്തിയിട്ടില്ലെന്നാണ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ട്. 13ന് അന്തിമ റിപ്പോർട്ട് തയാറാക്കും. റിപ്പോർട്ട് അടുത്തയാഴ്ച സഭയിൽ വയ്ക്കും.
മൊഴികളും തെളിവും എത്തിക്സ് കമ്മിറ്റി പരിശോധിച്ചു. റിപ്പോർട്ട് തയാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. എ പ്രദീപ്കുമാർ എം എൽ എയുടെ നേതൃത്വത്തിലുള്ള ഒൻപതംഗ സമിതിയാണ് വിഷയം പരിഗണിച്ചത്. സഭയിൽ വെക്കുന്നതിന് മുമ്പ് റിപ്പോർട്ട് പരസ്യപ്പെടുത്തിയ മന്ത്രിയുടെ നടപടി സഭാ അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു വി ഡി സതീശൻ്റെ പരാതി.
സി എ ജി റിപ്പോർട്ടിലെ കിഫ്ബിക്കെതിരായ പരാമർശങ്ങൾ മന്ത്രി പുറത്തുവിട്ടു എന്നതാണ് പരാതി. അതീവരഹസ്യമായി സൂക്ഷിക്കേണ്ട സിഎജി റിപ്പോർട്ട് ധനമന്ത്രി ചോർത്തി മാധ്യമങ്ങൾക്ക് നൽകി. ഇതുമായി ബന്ധപ്പെട്ട് ചാനലുകളിലടക്കം നടന്ന ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. സഭാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവും ചട്ടലംഘനവുമാണിതെന്നുമായിരുന്നു ആരോപണം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London