പി സി ജോർജ് എംഎൽഎയെ ശാസിക്കാൻ എത്തിക്സ് കമ്മിറ്റി ശിപാർശ. പീഡനക്കേസിലെ വാദിയായ കന്യാസ്ത്രീക്കെതിരായ പി സി ജോർജിൻറെ പരാമർശങ്ങളിലാണ് തീരുമാനം. പി സി ജോർജിൻറെ പരാമർശങ്ങൾ നിയമസഭയുടെയും അംഗങ്ങളുടെയും പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് എത്തിക്സ് കമ്മിറ്റി നിരീക്ഷിച്ചു.
നിയമസഭാ അംഗങ്ങളുടെ അന്തസിന് കോട്ടം തട്ടുന്ന പരാമർശമാണ് പി സി ജോർജ് നടത്തിയത്. പീഡനക്കേസിലെ ഇരയെ പിന്തുണച്ചവർക്കെതിരെ സ്വഭാവഹത്യ നടത്താൻ ശ്രമിച്ചെന്നും പ്രിവിലേജ് ആൻറ് എത്തിക്സ് കമ്മിറ്റി കണ്ടെത്തി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London