യൂറോ കപ്പിൽ ഇറ്റലിയും ഡെൻമാർക്കും ക്വാർട്ടറിൽ. വെയിൽസിനെ എതിരില്ലാത്ത 4 ഗോളുകൾക്ക് തകർത്താണ് ഡെൻമാർക്ക് ക്വാർട്ടറിലെത്തിയത്. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ ഓസ്ട്രയക്കെതിരെ 2-1 നായിരുന്നു ഇറ്റലിയുടെ ജയം. സ്വന്തം കാണികൾക്ക് മുന്നിൽ ബെയിലിന്റെ വെയിൽസിനെ നിലത്ത് നിർത്താതെയാണ് ഡാനിഷ് പട തകർത്തുവിട്ടത്.
കാസ്പർ ഡോൾബർഗ് ഇരട്ട ഗോൾ നേടിയ മത്സരത്തിൽ അവസാന മിനിട്ടുകളിൽ ബ്രാത്ത് വെയിറ്റും ജൊആക്കിം മെയിലെയും കൂടി വലകുലുക്കിയതോടെ വെയിൽസിന്റെ പതനം പൂർത്തിയായി. നെതർലൻഡ്സ് ചെക്ക് റിപബ്ലിക്ക് മത്സരത്തിലെ വിജയിയാകും ക്വാർട്ടറിൽ ഡെൻമാർക്കിന് എതിരാളികൾ. ഓസ്ട്രിയക്കെതിരായ മത്സരത്തിൽ ആധികാരിക വിജയമായിരുന്നില്ല ഇറ്റലിയുടേത്. അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തിൽ പകരക്കാരായിറങ്ങിയ കിയേസയും പെസീനയുമാണ് ഇറ്റലിക്കായി ഗോൾ നേടിയത്.
അഞ്ച് മിനിട്ട് ബാക്കി നിൽക്കെ കലാസിച്ചിലൂടെ ഓസ്ട്രിയ ഗോൾ മടക്കിയെങ്കിലും ഒറ്റ ഗോൾ വ്യത്യാസത്തിൽ ഇറ്റലി ക്വാർട്ടറിലെത്തി. ബെൽജിയം പോർച്ചുഗൽ മത്സരത്തിൽ ജയിച്ചുവരുന്നവരോടാകും ഇറ്റലി ക്വാർട്ടറിൽ ഏറ്റുമുട്ടുക
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London