കെ പി രാജീവൻ (വാർത്താ വിഭാഗം മുൻ മേധാവി, ആകാശവാണി, കോഴിക്കോട്)
യൂറോകപ്പിൽ A ഗ്രൂപ്പ് ജേതാക്കളായി ഇറ്റലിയും രണ്ടാം സ്ഥാനക്കാരായി വെയിൽസും പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. 3 ജയങ്ങളിൽ നിന്ന് ഇറ്റലിക്ക് 9 പോയിന്റ്. മികച്ച ഗോൾ ആവറേജിന്റെ അടിസ്ഥാനത്തിൽ ഇറ്റലി ഒരു ഗോളിന് വെയിൽസിനെ തോല്പിച്ചു. സ്വിറ്റ്സർലാൻഡ് പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തി.
ഇന്നലെ നടന്ന മത്സരത്തിൽ ഇറ്റലി ഒരു ഗോളിന് വെയിൽസിനെ തോൽപ്പിച്ചു. 39-ാം മിനുട്ടിൽ മെറ്റോ പെസിനോ ആണ് വിജയ ഗോൾ നേടിയത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 7 ഗോളുകളുമായി ആക്രമണാത്മക ഫുട്ബാളാണ് ഇറ്റലി കാഴ്ചവെച്ചത്. ഒറ്റ ഗോളും വഴങ്ങാതെയാണിത്. പരാജയമില്ലാതെ 30 മത്സരങ്ങളുടെ റിക്കാഡ് . 2018 ലോകകപ്പിൽ ഇടം കിട്ടാതിരുന്ന ഇറ്റലിയ്ക്ക് കോച്ച് മഞ്ചീനിയുടെ കീഴിൽ വൻ മുന്നേറ്റമാണിത്. ഈ യൂറോ കപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീമുകളിൽ ഒന്നായിരിക്കുന്നു ഇപ്പോഴത്തെ ഇറ്റലി. വെയിൽസിന്റെ ഏതൻ അമ്പട് 55-ാം മിനുട്ടിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇറ്റലിയുടെ ഫെഡറിക്കോ ബെർണാണ്ടേഷിയെ ചവിട്ടിയതിനായിരുന്നു ചുവപ്പ് കാർഡ്.
മറ്റൊരു മത്സരത്തിൽ സ്വിറ്റ്സർലാൻഡ് 3-1 നാണ് തുർക്കിയെ തകർത്തത്. ആക്രമിച്ച് കളിച്ച സ്വിറ്റ്സർലാൻഡ് ആറാം മിനുട്ടിൽ സെഫറോവിക്കിലൂടെ ലീഡ് നേടി. 26, 68 മിനുട്ടുകളിൽ ഷക്കീറി ലക്ഷ്യം കണ്ടു. 28 -ാം മിനുട്ടിൽ ഷക്കീറിയുടെ മികച്ച ഒരു ഗോളവസരം പോസ്റ്റിന് പുറത്തേക്ക് പോയി. അതിനിടെ 62-ാം മിനുട്ടിൽ നിഹാത് തുർക്കിയുടെ ആശ്വാസ ഗോൾ കണ്ടെത്തി.നാല് മികച്ച മൂന്നാം സ്ഥാനക്കാരിൽ പെട്ട് പ്രീ ക്വാർട്ടറിൽ എത്താമെന്ന പ്രതീക്ഷയിലാണ് സ്വിറ്റ്സർലാൻഡ്.
ഇന്ന് യൂറോയിൽ 4 മത്സരങ്ങൾ. രാത്രി 9.30 ന് വടക്കൻ മാസിഡോണിയ X നെതർലാൻഡ്ഡ്സ് യുക്രൈൻ x ഓസ്ട്രിയ അർദ്ധരാത്രിക്ക് ശേഷം റഷ്യ x ഡെന്മാർക്ക്, ബെൽജിയം x ഫിൻലാൻഡ്
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London