കെ പി രാജീവൻ (വാർത്താ വിഭാഗം മുൻ മേധാവി, ആകാശവാണി, കോഴിക്കോട്)
യൂറോ കപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ പോർച്ചുഗലിന് മിന്നുന്ന വിജയം. ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് ഒരു ഗോളിന്റെ വിജയത്തുടക്കം. ഇന്നലെ രാത്രി 8 മിനുട്ടിലുള്ളിൽ 3 ഗോൾ അടിച്ചാണ് പോർച്ചുഗൽ ഹംഗറിയെ തകർത്തത്. 84-ാം മിനുട്ടിൽ ഗുറേറിയോ പോർച്ചുഗലിന് ലീഡ് നേടി ആവേശത്തിന് തിരികൊളുത്തി. പിന്നെയാണ് ക്രിസ്റ്റ്യാനോയുടെ ഊഴം. 87-ാം മിനുട്ടിൽ പെനാൽട്ടി കിക്കിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൽഡോ ലക്ഷ്യം കണ്ടു. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനുട്ടിൽ റൊണാൾഡോയുടെ മനോഹര ഗോൾ പിറന്നു.
ബുഡാപെസ്റ്റിൽ സ്വന്തം നാട്ടുകാർക്ക് മുന്നിൽ ഹങ്കറിയുടെ സങ്കടകരമായിരുന്നു. നിലവിൽ യൂറോ ജേതാക്കളായ പോർച്ചുഗൽ 3 പോയിൻ്റോടെ എഫ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തായി. ജർമനിക്കെതിരായ ഒരു ഗോൾ ജയത്തോടെ 3 പോയിന്റുമായി ഫ്രാൻസ് രണ്ടാം സ്ഥാനത്ത്.
യൂറോ കപ്പിൽ 11 ഗോളുകളുമായി ടോപ് സ്കോറർ പദവിയുടെ തിളക്കത്തിലാണിപ്പോൾ. ഫ്രാൻസിന്റെ പ്ലാറ്റീനിയുടെ 9 ഗോൾ റെക്കോഡാണ് റൊണാൾഡോ മറികടന്നത്. പോർച്ചുഗലിനായി ഇതിനകം 106 ഗോളുകൾ. ഇറാന്റെ അലി ദേയിയുടെ 109 ഗോൾ റോക്കോഡ് മറികടക്കുന്നതിന് തൊട്ടരികിൽ എത്തി നിൽക്കുകയാണ് കളിക്കളത്തിലെ ഈ ഭാവനാ സമ്പന്നൻ. മ്യൂണിക്കിൽ ഫ്രാൻസിൻ്റെ ഒരു ഗോളടി നീക്കത്തിൻ്റെ പരിഭ്രാന്തിയിലാണ് 18 -ാം മിനുട്ടിൽ ജർമനിയുടെ ഹമ്മൽസിൻ്റെ കാലിൽ തട്ടി സെൽഫ് ഗോൾ ആവുന്നത്. ഹമ്മൽസ് കരഞ്ഞു പോയ നിമിഷം . ആ പിഴവ് ഫ്രാൻസിൻ്റെ അന്തിമ വിജയത്തിലേക്ക് വഴി തുറന്നു.
ഫ്രാൻസിൻ്റെ ലൂക്കാസ് ഹെർണാണ്ടസിൻ്റെ ക്രോസ് തടയാനുള്ള ശ്രമത്തിലാണ് ഹമ്മൽസിന് അബദ്ധം പിണഞ്ഞത്. ബോൾ കൂടുതൽ നേരം (59 ശതമാനം) കൈവശം വച്ചത് ജർമനി ആയിരുന്നെങ്കിലും കൂടുതൽ ഗോൾ അവസരങ്ങൾ സൃഷ്ടിച്ചത് ഫ്രാൻസ് ആണ്. 52 ആം മിനുട്ടിൽ ഫ്രാൻസിൻ്റെ റാബിയോട്ടിന് ലഭിച്ച ഗോൾ അവസരം പോസ്റ്റിന് തട്ടി നഷ്ടമായി. എംബാപ്പയും ബെൻസേമയും ഗോളടിച്ചെങ്കിലും ഓഫ് സൈഡ് വിധിക്കുകയായിരുന്നു.
പരിഭ്രാന്തിയിലാണ് 20 -ാം മിനുട്ടിൽ മറുവശത്ത് രണ്ടാം പകുതിയിൽ ജർമനിയുടെ നാബ്റിക്ക് ലഭിച്ച ഒരു മികച്ച ഗോളവസരം പോസ്റ്റിന് മേലേ പറന്ന് നഷ്ടമായി. ജർമനി ആദ്യമായാണ് യൂറോ കപ്പിൽ ഒരു സെൽഫ് ഗോൾ വഴങ്ങുന്നത്. ജർമൻ കോച്ച് ജാക്കിം ലോ മത്സര ഫലത്തിൽ ദു:ഖിതനായി കാണപ്പെട്ടു.
ഇന്ന് 3 കളികളാണുള്ളത്. റഷ്യ x ഫിൻലൻഡ് വൈകീട്ട് 6.30, തുർക്കി x വെയിൽസ് രാത്രി 9.30, ഇറ്റലി x സ്വിറ്റ്സർലാൻഡ് രാത്രി 12.30
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London