വേറിട്ട പുകവലിവിരുദ്ധ ദിന പരിപാടികളുമായി പ്രവാസി സംരംഭകര്‍ ശ്രദ്ധേയരായി. ഖത്തറിലെ മലയാളി സംരംഭകരായ ഡോ. അബ്ദുറഹിമാന് കരിഞ്ചോല, ഡോ. വി.വി. ഹംസ, ഫൈസല്‍ റസാഖ് എന്നിവരാണ് ലോകാരോഗ്യസംഘടനയുടെ പുകവലി വിരുദ്ധ കോഴ്സും ഓണ്‍ലൈന്‍ പരീക്ഷയും വിജയകരമായി പൂര്‍ത്തിയാക്കി തങ്ങളുടെ സ്ഥാപനങ്ങളുടെ പിന്തുണയുള്ള വേറിട്ട പുകവലി വിരുദ്ധ പരിപാടികളുമായി ആന്റി സ്മോക്കിംഗ് സൊസൈറ്റിയുടെ ലോകപുകവലി വിരുദ്ധ കാമ്പയിനില്‍ ചേര്‍ന്നത്.
വിദ്യാര്‍ഥികളെയും യുവജനങ്ങളേയും പുകവലിക്കെതിരെ ബോധവല്‍ക്കരിക്കുകയും പുകവലി വിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളികളാക്കുകയും ചെയ്യുവാന്‍ ആഹ്വാനം ചെയ്യുന്ന ലോകാരോഗ്യ സംഘടനയുടെ ആഹ്വാനമനുസരിച്ച് പ്രവാസി സംരംഭകര്‍ മുന്നോട്ടുവന്നത് മാതൃകാപരമാണെന്ന് ആന്റി സ്മോക്കിംഗ് സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London