കർണാടകയിലെ ശിവമോഗയിൽ ക്രഷർ യൂണിറ്റിൽ വൻ സ്ഫോടനം. പതിനഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ശിവമോഗയിലെ അബ്ബലഗരെ താലൂക്കിലെ ക്രഷർ യൂണിറ്റിൽ ഇന്നലെ രാത്രി 10.20 ഓടെയായിരുന്നു അപകടം. റെയിൽവേ ക്രഷർ യൂണിറ്റിൽ സ്ഫോടക വസ്തുക്കളുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചരില്‍ അധികവും ബീഹാറിൽ നിന്നുള്ള തൊഴിലാളികളാണെന്നാണ് വിവരം.
പൊട്ടിത്തെറി ശിവമോഗ ചിക്കമംഗളൂരു ജില്ലകളെ പ്രകമ്പനം കൊള്ളിച്ചു. ഭൂചലനമാണെന്ന ഭീതിയിൽ ആളുകൾ വീടുകളിൽ പുറത്തേക്കിറങ്ങി ഓടി. അപകടം നടന്ന് 15 കിലോ മീറ്റർ ചുറ്റളിവിൽ കെട്ടിടങ്ങൾക്ക് നാശ നഷ്ടമുണ്ടായി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London