സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. കൊല്ലം മുതൽ ഇടുക്കി വരെയുള്ള ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും കരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർമാർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനും നിർദേശമുണ്ട്. അറബിക്കടലിലും,ബംഗാൾ ഉൾക്കടലിലും ശക്തിപ്രാപിക്കുന്ന കാറ്റും ആന്ധ്രാതീരത്തെ അന്തരീക്ഷ ചുഴിയുമാണ് സംസ്ഥാനത്ത് മഴ കനക്കാനുള്ള കാരണം. ആറ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. തീരദേശ മേഖലകളിൽ കൂടുതൽ മഴ കിട്ടിയേക്കും. മണിക്കൂറുകൾ നീണ്ട് നിൽക്കുന്ന മഴ പെയ്താൽ പ്രധാനനഗരങ്ങളിൽ ഉൾപ്പെടെ വെള്ളക്കെട്ടിനെയും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. മലയോരമേഖലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം.
എല്ലാ ജില്ലകളിലും കരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർമാർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനും നിർദേശം ഉണ്ട്. 24 മണിക്കൂറും പ്രത്യേക കണ്ട്രോൾ റൂം പ്രവർത്തിക്കും. അടിയന്തിര സാഹചര്യം നേരിടാൻ തയ്യാറായിരിക്കണമെന്ന് പൊലീസിനും പ്രത്യേക നിർദേശമുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London