ക്വാറന്റൈന് സൌകര്യം ഒരുക്കാത്തതിനാല്‍ തുടര്‍ച്ചയായ മൂന്നാം ദിവസും പ്രവാസികള്‍ മണിക്കൂറുകളോളം നടുറോഡില്‍ കുടുങ്ങി. കരിപ്പൂര്‍,കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങിയ 50തിനടത്ത് ആളുകളാണ് കോഴിക്കോട് കുടുങ്ങിയത്. അടിസ്ഥാന സൌകര്യങ്ങളോ ഭക്ഷണോ ലഭിക്കാത്തവരുടെ കൂട്ടത്തില്‍ മൂന്ന് സ്ത്രീകളും ഉണ്ടായിരുന്നു. പ്രതിഷേധത്തെതുടര്‍ന്ന് എല്ലാവരേയും സര്‍ക്കാര്‍ ക്വാറന്റൈനിലേക്ക് മാറ്റി. പക്ഷെ ഇവര്‍ കോഴിക്കോട് ഇറങ്ങിയപ്പോള്‍ അധികൃതര്‍ കൈമലര്‍ത്തി. കുവൈത്തില്‍ നിന്ന് വന്ന കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലക്കാരാണ് ഇന്ന് ആദ്യം കുടുങ്ങിയത്. സര്‍ക്കാര്‍ ക്വാറന്റൈന് ഇല്ലെന്ന് അറിയിച്ചതോടെ ബസിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളടക്കമുള്ള 17 കോഴിക്കോട്ടുകാരും പുറത്തിറങ്ങാന്‍ തയ്യാറായില്ല.
പിന്നീട് പ്രവാസികള്‍ ബഹളം വെച്ചതോടെയാണ് എല്ലാവര്ക്കും സര്‍ക്കാര്‍ ക്വാറന്റൈന് നല്കാന് തയ്യാറായത്.ദോഹയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ കോഴിക്കോട്,മലപ്പുറം,പാലക്കാട് ജില്ലകളിലുള്ളവരും ഇന്ന് കുടുങ്ങി. കൊല്ലം അഞ്ചലില്‍ ക്വാറന്റൈന് സെന്ററില്‍ നിന്ന് ഇറക്കിവിട്ടതായി ആരോപിച്ച് യുവാവ് രംഗത്ത് വന്നു. സര്‍ക്കാര്‍ ക്വാറന്റൈനെന്ന് പറഞ്ഞ് താമസിപ്പിച്ചിട്ട് പണം ചോദിച്ചപ്പോള്‍ ഇല്ലെന്ന് മറുപടി നല്‍കിയതിനാണ് ഇറക്കിവിട്ടതെന്നാണ് പറയുന്നത്.
© 2019 IBC Live. Developed By Web Designer London