സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ എക്സ്ചെയ്ഞ്ച് ഓഫറുകളുമായി തട്ടിപ്പു സംഘങ്ങൾ വിലസുന്നു. ഇവർ പ്രധാനമായും വീട്ടമ്മമാരെ കേന്ദ്രീകരിച്ചാണ് എക്സ്ചെയ്ഞ്ച് ഓഫറുകാളുമായി രംഗത്ത് വന്നിട്ടുള്ളത്. വീട്ടമ്മമാർ തനിച്ച് താമസിക്കുന്ന വീടുകളെ മാത്രം ലക്ഷ്യം വെച്ച് വീട്ടിലെ പഴയ ഇലക്ട്രിക്കൽ സാധനങ്ങൾക്ക് പകരം കുറഞ്ഞ വിലക്ക് പുതിയത് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നത്.. കഴിഞ്ഞ ദിവസം പൊന്നാനിയിൽ സമാന സംഭവം റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം മാറഞ്ചേരിയിലെ വീട്ടമ്മയിൽ നിന്നും കുന്നംകുളത്തെ റോയൽ എന്ന ഷോപ്പിലെ ജീവനക്കാരാണെന്ന് പരിചയപ്പെടുത്തി അവരുടെ വീട്ടിലെ പഴയ എമർജൻസി ലൈറ്റിനു 500 രൂപ നൽകുകയും, പകരം 4800 രൂപ വിലയുള്ളതാണെന്ന് പറഞ്ഞ് പുതിയ സോളാർ എമർജൻസി ലൈറ്റ് നൽകുകയും അതിനൊപ്പം 2021 ലെ പുതിയ ഓഫറാണെന്ന് പറഞ്ഞ് ഒരു ദോശ തവയും, രണ്ട് ബൾബുകളും നൽകി 4800 രൂപയും വാങ്ങി കടന്നു കളഞ്ഞു.
തുടർന്നുള്ള അന്വേഷണത്തിൽ അഞ്ഞൂറു രൂപ പോലും വിലയില്ലാത്ത എമർജൻസി ലൈറ്റാണെന്നും തട്ടിപ്പിനിരയാതാണെന്നും മനസിലാക്കിയ ഇവർ പൊന്നാനി എമർജൻസി ടീമിനെ അറിയിച്ചു. ഇത്തരം തട്ടിപ്പുകാരെ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London