കളമശ്ശേരിയിൽ 17 കാരനെ മർദിച്ച സംഘത്തിലെ കുട്ടി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. പൊലീസ് മർദ്ദിച്ചതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു.
അതേസമയം കസ്റ്റഡിയിലെടുത്ത പ്രതികളെ ഉടൻതന്നെ മാതാപിതാക്കൾക്കൊപ്പം വിട്ടയക്കുകയാണ് ചെയ്തതെന്നും മർദ്ദിച്ചിട്ടില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡി.സി.പി ഐശ്യര്യ ഡോംഗ്രെ പ്രതികരിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London