ആലുവ: പ്രശസ്ത കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ (37) അന്തരിച്ചു. കോവിഡ് ബാധിച്ച് നെഗറ്റീവായ ശേഷമുണ്ടായ ന്യുമോണിയയെ തുടർന്ന് ചികിത്സയിലിരിക്കേ ആലുവ ജില്ലാ ആശുപത്രിയിലായിരുന്നു അന്ത്യം. ‘കാർട്ടൂൺമാൻ ബാദുഷ’ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. കോവിഡ് അവബോധത്തിന് ഉൾപ്പെടെ കാർട്ടൂണുകൾ ഉപയോഗിച്ച് പ്രചാരണം നടത്തിയിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ പ്രചാരണത്തിലും സജീവ പങ്കാളിയായിരുന്നു.
രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് കുട്ടികളെ ചിത്രകല അഭ്യസിപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ ചാനലുകളിലും ചിത്രകലാ ക്ലാസുകൾ നടത്തിയിരുന്നു. കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാനും കാർട്ടൂൺ ക്ലബ്ബ് ഓഫ് കേരള കോർഡിനേറ്ററുമാണ്.
ആലുവ തോട്ടുമുഖം സ്വദേശിയാണ് ഇബ്രാഹിം ബാദുഷ. ഭാര്യ: ഫസീന. മക്കൾ: ഫനാൻ, ഐഷ, അമാൻ. കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയുടെ വിയോഗത്തിൽ കേരള കാർട്ടൂൺ അക്കാദമി അനുശോചിച്ചു
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London