കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ പോരാട്ടം നടത്തുന്ന അന്നദാ ധാക്കളായ കര്‍ഷക സമൂഹത്തിനു പിന്തുണ അര്‍പ്പിച്ചു കൊണ്ട് ഖത്തറില്‍ ഇന്‍കാസ് യൂത്ത് വിങ് പ്രവര്‍ത്തകര്‍ ദീപം തെളിയിച്ചു. പുതുവത്സരദിനത്തില്‍ ആഘോഷങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ടാണ് യൂത്ത് വിങ് പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നത്. കോര്‍പ്പറേറ്റുകള്‍ക്കും ശതകോടീശ്വരന്മാര്ക്കും വേണ്ടി നിലകൊള്ളുന്ന കേന്ദ്ര സര്‍ക്കാര്‍ ഒരു നേരത്തെ അന്നത്തിനു വേണ്ടി മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷക സമൂഹത്തെയാകെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന ഇത്തരം കരിനിയമങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് യോഗത്തില്‍ ഇന്‍കാസ് യൂത്ത് വിങ് നേതാക്കള്‍ ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി കോണ്‍ഗ്രസ്സും യൂത്ത് കോണ്‍ഗ്രസ്സും നടത്തി വരുന്ന ഐക്യദാര്‍ഡ്യ സമരങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതായി നേതാക്കള്‍ അറിയിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London