ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിനെതിരെയുള്ള കർഷകരുടെ പ്രക്ഷോഭം ആഞ്ച് ദിവസം പിന്നിട്ടപ്പോൾ കേന്ദ്രവുമായി ചർച്ചക്ക് തയ്യാറായി കർഷകർ. കർഷകരുടെ ഉപാദികൾ കേന്ദ്രം അംഗീകരിച്ചതോടെയാണ് കർഷകർ ചർച്ചക്ക് തയ്യാറായത്. 35 കർഷക പ്രതിനിധികൾ ദൽഹിയിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കും. കോർഡിനേഷൻ കമ്മിറ്റിയെ ചർച്ചക്ക് വിളിക്കണമെന്നായിരുന്നു കർഷക സംഘടനകളുടെ ആവശ്യം.
കർഷക പ്രതിനിധികളായ 32 പേരും മറ്റ് മൂന്ന് പേരുമടക്കം 35 പേരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഇവർ ചർച്ചക്കായി സിംഗു അതിർത്തിയിൽ നിന്നും പുറപ്പെട്ടു. ആദ്യം ഡിസംബർ 3നായിരുന്നു കേന്ദ്രം കർഷകരുമായി ചർച്ച നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രക്ഷോഭം ശക്തിയാർജിച്ചതോടെ ഒടുവിൽ ഡിസംബർ ഒന്നിന് തന്നെ കേന്ദ്രം ചർച്ചക്ക് സന്നദ്ധത അറിയിക്കുകയായിരുന്നു.
© 2019 IBC Live. Developed By Web Designer London