കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ ഇന്ന് രാജ്യവ്യാപകമായി ട്രെയിൻ തടയും. ഉച്ചക്ക് 12 മണി മുതൽ വൈകീട്ട് 4 മണി വരെയാണ് ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കുക. എല്ലാ സംസ്ഥാനങ്ങളിലും വിവിധ കേന്ദ്രങ്ങളിൽ നാലുമണിക്കൂർ ട്രെയിൻ തടയുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. പക്ഷേ കേരളത്തിൽ ട്രെയിൻ തടയലുണ്ടാവില്ല. പകരം എല്ലാ ജില്ലയിലും കേന്ദ്ര-സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിക്കും. സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിക്കുന്നത്.
തടയൽ മുൻനിർത്തി ഇന്നത്തെ പല ട്രെയിനുകളും റെയിൽവെ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്ക് ശേഷം ഫെബ്രുവരി ആറിന് റോഡ് തടഞ്ഞ് പ്രതിഷേധിച്ചിരുന്നു കർഷകർ. സമരത്തിന്റെ അടുത്തഘട്ടമെന്ന നിലയിലാണ് ഇന്ന് ട്രെയിൻ തടയുമെന്ന് അറിയിച്ചിട്ടുള്ളത്.
സമരത്തെ തുടർന്ന് കുടുങ്ങി പോകുന്ന യാത്രക്കാർക്ക് കർഷകർ വെള്ളവും ഭക്ഷണവും ഒരുക്കും. സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ആർപിഎസ്എഫ് സംഘത്തെ നിയോഗിച്ചു. ഡൽഹി അതിർത്തിയിൽ കർഷകരുടെ സമരം 85 ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ചെങ്കോട്ട ആക്രമണത്തിൽ അറസ്റ്റ് തുടരുകയാണ്. ആക്രമണത്തിൻറെ കൂടുതൽ തെളിവ് ലഭിച്ചതായി ഡൽഹി പൊലീസ് പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London