തിരുവനന്തപുരം എകെജി സെൻ്ററിൽ സി പി ഐ എം ദേശീയ പതാക ഉയർത്തിയത്, ദേശീയ പതാക സംബന്ധിച്ച ഫ്ലാഗ് കോഡിൻറെ ലംഘനമാണെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് കെഎസ് ശബരീനാഥൻ.
എകെജി സെന്ററിൽ ഇന്ന് പാർട്ടി സെക്രട്ടറി ദേശീയ പതാക ഉയർത്തി. എന്നാൽ ദേശിയപതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങൾ. നാഷണൽ ഫ്ലാഗ് കോഡ് 2.2 (viii) ഇവിടെ ലംഘിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ കെഎസ് ശബരീനാഥൻ. ആരോപിക്കുന്നു.
ദേശീയ പതാക യോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് എകെജി സെന്ററിൽ നടന്നത്. പാർട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകയ്ക്ക് രണ്ടാം സ്ഥാനവുമാണ്. സിപിഎമ്മിനെതിരെ ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണമെന്നും ശബരീനാഥൻ ആവശ്യപ്പെട്ടു.
75ാം സ്വാതന്ത്ര്യദിനത്തിൽ തിരുവനന്തപുരത്ത എകെജി സെന്ററിൽ പാർട്ടി സെക്രട്ടറി എ വിജയരാഘവനാണ് പതാക ഉയർത്തിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London