Blurry shadow silhouette of two boys confronting each other in school yard
പാലക്കാട്: അമ്മയുടെ സുഹൃത്ത് മർദിക്കുമെന്ന് ഭയന്ന് 11കാരൻ കാട്ടിൽ ഒളിച്ചിരുന്നത് മണിക്കൂറുകളോളം. പാലക്കാട് മേലാർകോട് ആണ് സംഭവം. ഏറെ സമയം നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയെ പൊലീസ് കണ്ടെത്തി. അമ്മയ്ക്കൊപ്പം ജോലിക്ക് പോകുന്ന ആളാണ് മർദ്ദിച്ചതെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി. കാപ്പുകാട് വനത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അഞ്ച് മണിയോടെയാണ് കുട്ടി കാട്ടിലേക്ക് കയറിയത്. മർദനം ഭയന്ന് എട്ടു വയസുള്ള സഹോദരിക്കൊപ്പമാണ് കുട്ടി വീടുവിട്ടിറങ്ങിയത്. സഹോദരിയെ നേരത്തെ കണ്ടെത്തി. കുട്ടിയുടെ മൊഴിയെ തുടർന്ന് പ്രതീഷ് എന്നയാൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London