പാറത്തോട് :കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിലും നേതാക്കന്മാരുടെ ഏകാധിപത്യ പ്രവണതയിലും മനംമടുത്ത് പാറത്തോട് കോൺഗ്രസ് മണ്ഡലം സെക്രട്ടറി തോമസ് കൊച്ചുകുന്നേലിൻ്റെ നേതൃത്വത്തിൽ അമ്പതോളം കുടുംബങ്ങൾ ജനപക്ഷത്ത് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.
കോൺഗ്രസ് നേതാക്കൻമാരുടെ അഹംഭാവവും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രവർത്തകരെ അവഗണിച്ച് നേതാക്കന്മാരുടെ താൽപര്യങ്ങൾക്കനുസരിച്ച് പണം വാങ്ങി സ്ഥാനാർത്ഥിയെ നിർത്തുകയും, പ്രവർത്തകരെ അവഗണിക്കുകയും ചെയ്ത കോൺഗ്രസിൽ ഇനിയും തുടരുന്നതിൽ അർത്ഥമില്ലെന്നും പ്രവർത്തകർ പറഞ്ഞു. ജനപക്ഷ സ്ഥാനാർഥിയായി ജനവിധി തേടുന്ന പിസി ജോർജ്ജിൻ്റെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും കഴിഞ്ഞ കാലങ്ങളിൽ പാറത്തോട് പഞ്ചായത്തിലടക്കം പൂഞ്ഞാറിൽ വികസന വിപ്ലവം സൃഷ്ടിച്ച പി സി ജോർജ്ജിൻ്റെ നേതൃത്വം അംഗീകരിച്ച് നാടിൻ്റെ വികസന പ്രവർത്തനത്തിനായി കൈകോർത്തു കൊണ്ട് വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ ജനപക്ഷ കുടുംബത്തിലേക്ക് അണിചേരുമെന്നും തോമസ് കൊച്ചുകുന്നേൽ പറഞ്ഞു.
കോൺഗ്രസിൽ നിന്നും പ്രാഥമിക അംഗത്വം രാജിവെച്ച് ജനപക്ഷ കുടുംബത്തിലേക്ക് കടന്നു വന്ന പ്രവർത്തകർക്ക് ജനപക്ഷം പാറത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജിജോ പതിയിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തോമസ് വടകര, ജോസ് ഫ്രാൻസിസ്, റെനീഷ് ചൂണ്ടച്ചേരി, സാബു കരിങ്ങോഴയ്ക്കൽ, ജോഷി വയലിൽ, നൗഫൽ പുതുപ്പറമ്പിൽ, സജി വഴുതനപ്പള്ളിയിൽ, ശാന്തികൃഷ്ണൻ, ജോയി കൊള്ളിക്കുളവിൽ, മാത്യു കാലയിൽ, ഷിബു ജോസഫ്, സുനിൽ സുകുമാരൻ, ലിജോ കെ ജോസ്, രാജപ്പൻ മുളയ്ക്കക്കുന്നേൽ, ശിവൻ എം.ജി, അഭികാന്ത് സാബു തുടങ്ങിയവർ സംസാരിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London