തദ്ദേശതിരഞ്ഞെടുപ്പിൻ്റെ അവസാനഘട്ടത്തിൽ ആദ്യ മൂന്ന് മണിക്കൂറൽ മികച്ച പോളിങ്. 20.04 ശതമാനം പേരാണ് ആദ്യ മൂന്നു മണിക്കൂറുകളിൽ വോട്ട് രേഖപ്പെടുത്തിയത്. കാസർഗോഡ് ജില്ലയിൽ 20.4 ശതമാനം പേരും കണ്ണൂർ ജില്ലയിൽ 20.99 ശതമാനം പേരും കോഴിക്കോട് ജില്ലയിൽ 20.35 ശതമാനം പേരും മലപ്പുറം ജില്ലയിൽ 21.26 ശതമാനം പേരും ഇതിനോടകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.
മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ്. യന്ത്രത്തകരാർ മൂലം വിവിധയിടങ്ങളിൽ വോട്ടെടുപ്പ് വൈകി. കണ്ണൂരിലെ ആയിരത്തിലധികം പ്രശ്നബാധിത ബൂത്തുകളിൽ അതീവ സുരക്ഷ. ഇവിടെ വെബ് കാസ്റ്റിങ്ങും വീഡിയോ ചിത്രീകരണവും ഉണ്ടാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മലപ്പുറത്ത് 304 പ്രശ്ന സാധ്യതാ ബുത്തൂകളും 87 മാവോയിസ്റ്റ് ഭീഷണി ബൂത്തുകളുമുണ്ട്.
മൂന്നാം ഘട്ടത്തിലെ വോട്ടെടുപ്പ് കൃത്യം ഏഴുമണിക്ക് തന്നെ ആരംഭിച്ചിരുന്നു. കൊവിഡ് സാഹചര്യത്തിൽ കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London