ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയർത്തി. കൂടാതെ കേന്ദ്ര മോട്ടർ വാഹന നിയമഭേദഗതി ഇന്നു മുതൽ നിലവിൽ വരും. ഇതിന് മുന്നോടിയായി ‘ട്രാഫിക് നിയമങ്ങൾ പാലിക്കൂ, നിങ്ങളുടെ കാശ് ലാഭിക്കൂ’ എന്ന പ്രചാരണവുമായി മോട്ടർ വാഹന വകുപ്പും റോഡ് സുരക്ഷാ അതോറിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ നടന്ന നിയമലംഘനങ്ങൾക്ക് പിഴശിക്ഷ തീരുമാനിക്കുന്നത് സെപ്റ്റംബർ ഒന്നിന് ശേഷമാണെങ്കിൽ പുതിയ പിഴ ബാധകമാകും.
മദ്യപിച്ച് വാഹനമോടിച്ചാൽ 2,000 രൂപ മുതൽ 10,000 രൂപ വരെയാകും ഈടാക്കുക. സീറ്റ് ബെൽറ്റ്, ഹെൽമറ്റ് പിഴകൾ ആയിരമായി ഉയർത്തി. ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ പിഴ 10,000 രൂപയായി.
പുതുക്കിയ പിഴത്തുക(രൂപയിൽ)
മദ്യപിച്ച് വാഹനമോടിക്കൽ- 2,000-10,000
ലൈസെൻസ് ഇല്ലാതെ വാഹനമോടിക്കൽ- 5,000
മത്സരയോട്ടം- 5,000
ഹെൽമറ്റ്/ സീറ്റ്ബെൽറ്റ് ധരിക്കാത്തതിന്- 1,000
ഇൻഷുറൻസില്ലാതെ വാഹനമോടിക്കൽ- 2,000
വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗം- 10,000
അപകടകരമായ ഡ്രൈവിങ്- 1,000-5,000
വാഹനത്തിന് പെർമിറ്റ് ഇല്ലെങ്കിൽ- 5,000-10,000
ലൈസെൻസ് വ്യവസ്ഥകൾ ലംഘിച്ചാൽ- 25,000- 1 ലക്ഷം
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London