കോഴിക്കോട് കോട്ടുളിയിലെ അപ്പോളോ ജുവലറിയിൽ തീപിടിത്തം. ആർക്കും ആളപായമുള്ളതായി റിപ്പോർട്ടില്ല. മൂന്നുനില കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ സ്വർണം വാങ്ങാനെത്തിയവരുൾപ്പെടെയുള്ളവരെ ചില്ലുപൊട്ടിച്ചാണ് രക്ഷപ്പെടുത്തിയത്. കടുത്ത പുക രക്ഷാപ്രവർത്തനത്തിന് തടസമായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണ്. ഫയർഫോഴ്സിന്റെ അഞ്ച് യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്. തീ പൂർണമായും നിയന്ത്രണവിധേയമാണെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ മാത്രമാണ് തീപടർന്നതെന്നും മുകൾ നിയലിലേക്ക് തീ പടർന്നിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ഉൾപ്പെടെയുളളവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London