കുട്ടികളെ ഭയപ്പെടുത്താൻ വെടിയുതിർത്ത മന്ത്രിപുത്രന് ആൾക്കൂട്ട മർദ്ദനം. ബിഹാറിലെ ബിജെപി നേതാവും ടൂറിസം മന്ത്രിയുമായ നാരായൺ സാഹിൻ്റെ മകൻ ബബ്ലു കുമാറിനെയാണ് നാട്ടുകാർ മർദ്ദിച്ചത്. പൂന്തോട്ടത്തിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഭയപ്പെടുത്താൻ ഇയാൾ വെടിയുതിർത്തിരുന്നു. ഇതിനു പിന്നാലെയാണ് ആൾക്കൂട്ടം ബബ്ലുവിനെ മർദ്ദിച്ചത്.
പിതാവിൻ്റെ വാഹനത്തിലാണ് ബബ്ലു എത്തിയത്. മർദ്ദനത്തെ തുടർന്ന് ബബ്ലു വാഹനം ഉപേക്ഷിച്ച് സ്ഥലംവിട്ടു. ആളുകൾ വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് തകർത്തു. മർദ്ദനമേറ്റത് തൻ്റെ മകനു തന്നെയാണെന്ന് സമ്മതിച്ച നാരായൺ സാഹ് ഒരു കാരണവുമില്ലാതെയാണ് ആളുകൾ മകനെ ഉപദ്രവിച്ചതെന്നും ആരോപിച്ചു. മകൻ്റെ ലൈസൻസുള്ള തോക്ക് അവർ പിടിച്ചുവാങ്ങി എന്നും മന്ത്രി കൂട്ടിച്ചേർത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London