ഗോവയിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. സത്താരിയിലെ മോർലെ ഗ്രാമത്തിൽ നിന്നുള്ള 85കാരനാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വയോധികൻ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെ നില വഷളായി. തുടർന്ന് മർഗാവോയിലെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. മോർലെ ഗ്രാമം കഴിഞ്ഞാഴ്ച കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മകനും മരുമകൾക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. ഇവരടക്കം ഗ്രാമത്തിൽ 19 പേരാണ് കൊവിഡ് രോഗികളായുള്ളത്. സംസ്ഥാനത്ത് ഇതുവരെ 818 പേർക്ക് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
© 2019 IBC Live. Developed By Web Designer London