റഷ്യൻ ആക്രമണം അതിരൂക്ഷമായ സാഹചര്യത്തിൽ യുക്രൈനിൽ നിന്നും തിരിച്ച മലയാളി വിദ്യാർഥികളുടെ ആദ്യം സംഘം കൊച്ചിയിലെത്തി. 11 മലയാളി വിദ്യാർഥികളാണ് ഇന്ന് കൊച്ചിയിലെത്തിയത്. യുക്രൈനിൽനിന്നും ഇന്നലെ രാത്രിയോടെ ഇവർ മുംബൈയിലെത്തിയിരുന്നു. യുദ്ധമുഖത്തു നിന്നും സ്വന്തം നാട്ടിലെത്തിയ സന്തോഷത്തിലാണ് മലയാളി വിദ്യാർഥികൾ. മുംബൈയിലെത്തിയത് മുതലുള്ള എല്ലാ ചെലവുകളും സർക്കാർ വഹിക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു. ഇനി യുക്രൈനിൽ നിന്നുള്ളവരെ വഹിച്ചുള്ള രണ്ട് വിമാനങ്ങൾ കൂടി കൊച്ചിയിലെത്താനുണ്ട്. റൊമേനിയൻ അതിർത്തിയിൽ നിരവധി വിദ്യാർത്ഥികൾ കുടുങ്ങിക്കിടപ്പുണ്ടെന്നും അവരേയും രക്ഷിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. യുക്രൈനിൽ നിന്നും തിരിച്ച നാല് മലയാളി വിദ്യാർത്ഥികൾ കരിപൂർ വിമാന താവളത്തിലും എത്തിയിട്ടുണ്ട്. മൂന്ന് വിമാനങ്ങളിലുമായി ഇതുവരെ 82 മലയാളികൾ യുക്രൈനിൽനിന്നും തിരിച്ചെത്തി.
അതേസമയം യുക്രൈനിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തി. ബങ്കറുകളിൽ അഭയം പ്രാപിച്ചവർക്ക് വെള്ളവും ഭക്ഷണവും അടിയന്തിരമായി എത്തിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ അതിർത്തിയിലേക്ക് അയക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London