കേരളത്തിൽ നിന്നും ഭിന്നശേഷി വിദ്യാർത്ഥികളുടെ ആദ്യത്തെ മ്യൂസിക് ബാൻഡായ ‘അക്കര ഫൗണ്ടേഷൻ മ്യൂസിക് ബാൻഡ് ‘ ഓണ്ലൈനിൽ വൈറലായിക്കൊണ്ടിരിക്കയാണ്. കാസർഗോഡ് ബോവിക്കാനം സ്ഥിതി ചെയ്യുന്ന അക്കര ഫൗണ്ടേഷൻ സെന്റർ ഫോർ ചൈൽഡ് ഡെവല്മെന്റിന്റെ കീഴിലുള്ള മ്യൂസിക് തെറാപ്പി ഡിപ്പാർട്ട്മെന്റാണ് സംഗീത ലോകത്തേക്ക് പുത്തൻ വിസ്മയം തീർത്ത് പുതിയ അൽബവുമായി കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയത് .
തലച്ചോറിൽ ക്ഷതം സംഭവിച്ച കാരണത്താൽ സെറിബ്രൽ പാൾസി എന്ന രോഗത്തിന്റെ തളർച്ചകൾ മാറ്റി വെച്ച് സംഗീതം കൊണ്ടു വിസ്മയം തീർക്കുകയാണ് ദേവദത്തൻ, ആരോമൽ, സിദ്ധർത്ത് എന്നീ കൊച്ചു മിടുക്കൻമാർ. “കുട്ടികൾ നാം ” എന്ന ആൽബത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം ചിൽഡ്രൻസ് ഡേ യിലാണ് യൂട്യൂബ് വഴി അക്കര ഫൗണ്ടേഷൻ ചെയർമാൻ അബ്ദുൾ അസീസ് അക്കര റിലീസ് ചെയ്തത്.സംഗീത അധ്യാപകൻ നിർഷാദ് നിനി യുടെ കീഴിൽ പരിശീലനം നടത്തിയാണ് ഈ കുട്ടികൾ അൽഭുതം തീർത്തിരിക്കുന്നത്. ആദ്യ ഗാനം തന്നെ വൈറലായ സന്തോഷത്തിലാണ് അക്കര ഫൗണ്ടേഷൻ ഭാരവാഹികളും പ്രവർത്തകരും..തുടർന്നും സംഗീത ലോകത്ത് പുതിയ താള വിസ്മയങ്ങൾ തീർക്കുവാൻ ഒരുങ്ങയാണ് ‘”അക്കര ഫൗണ്ടേഷൻ മ്യൂസിക് ബാൻഡ് ‘.
അക്കര ഫൗണ്ടേഷന്റെ കീഴിൽ നിലവിൽ ബിന്നശേഷി കുട്ടികൾക്കാവശ്യമായ ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഓക്ക്യൂപ്പാഷൻ തെറാപ്പി, ബിഹേവിയർ തെറാപ്പി, സ്പെഷൽ എഡുകേഷൻ എന്നിവയും മ്യുസിക് തെറാപ്പിക്കു പുറമെ 2 വർഷമായി നടന്നു വരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London