കൊല്ലം അഴീക്കലിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിന് തീപിടിച്ചു. കടലിൽ നിന്ന് മൂന്ന് നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് തീപിടുത്തമുണ്ടായത്. ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളെ മറ്റ് ബോട്ടിലും വള്ളങ്ങളിലുമുണ്ടായിരുന്ന തൊഴിലാളികൾ ചേർന്നാണ് രക്ഷപെടുത്തിയത്.
ശക്തികുളങ്ങര ദളവാപുരം സ്വദേശിയായ അനൂപിന്റെ വേളാങ്കണ്ണി മാതാ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഒൻപത് തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ആർക്കും സാരമായ പരുക്കുകളില്ല. ബോട്ട് പൂർണമായും കത്തിനശിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London