ന്യൂഡൽഹി: ഭീകര സംഘടനയുമായി ബന്ധമുള്ള 5 പേർ ഡൽഹിയിൽ അറസ്റ്റിൽ. രാവിലെ ഷക്കർപൂരിൽ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് അഞ്ച് പേരെയും ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്.
രണ്ടുപേർ പഞ്ചാബിൽ നിന്നും മൂന്നുപേർ കശ്മീരിൽ നിന്നുമുള്ളവരുമാണ്. അറസ്റ്റിലായവരിൽ നിന്ന് ആയുധങ്ങളും രേഖകളും കണ്ടെടുത്തു. അറസ്റ്റിലായവരിൽ ഒരാൾ പഞ്ചാബിൽ ശൗര്യ ചക്ര അവാർഡ് ജേതാവ് ബൽവീന്ദറിൻറെ കൊലപാതകവുമായി ബന്ധമുള്ളയാളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായവർ മയക്കുമരുന്ന് സംഘമാണെന്നും മയക്കുമരുന്ന് കൈമാറ്റത്തിന് ഐ.എസ്.ഐ പിന്തുണ ഉള്ളതായും ഡിസിപി പ്രമോദ് കൂശ്വാഹ പറഞ്ഞു.
ഏറ്റുമുട്ടലിന് പിന്നാലെ ഡൽഹിയിൽ പൊലീസ് പരിശോധന ശക്തമാക്കി. പാകിസ്താനിൽ നിന്ന് പഞ്ചാബ് വഴി മയക്കുമരുന്ന് എത്തുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.
© 2019 IBC Live. Developed By Web Designer London