ഒബിസി മോർച്ച നേതാവ് രഞ്ജിത്തിനെ വധിച്ച കേസിൽ അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആസിഫ്, സുധീർ, അർഷാദ്, നിഷാദ്, അലി എന്നിവരാണ് അറസ്റ്റിലായത്. അഞ്ചുപേരും മണ്ണഞ്ചേരി സ്വദേശികളാണ്. ഇന്നലെ രാത്രിയാണ് ഇവരെ പിടികൂടിയത്. ഇന്നലെ രാത്രിയും ഇന്ന് പകലും ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകവുമായി ഇവർക്ക് നേരിട്ടു ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരും ഇക്കൂട്ടത്തിലുണ്ട്. നേരത്തെ ഷാൻ വധക്കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു.
രഞ്ജിത്ത് വധക്കേസിൽ ഇന്ന് വൈകുന്നേരം വരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ഇത് സമാധാനയോഗത്തിൽ ബിജെപി നേതാക്കൾ ഉന്നയിക്കുകയുണ്ടായി. ഇരട്ടനീതിയാണെന്നായിരുന്നു ബിജെപി നേതാക്കളുടെ ആരോപണം. രഞ്ജിത്തിനെ വീട്ടിലേക്ക് പ്രതികളെത്തിയത് ആറ് ബൈക്കുകളിലായാണ്. അതിൽ നാല് ബൈക്കുകൾ പൊലീസ് കണ്ടെത്തി. അതേസമയം സർവകക്ഷി യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ നേതാവും വാർഡ് മെമ്പറുമായ നവാസ് നൈനാനെ പൊലീസ് വിട്ടയച്ചു. മണ്ണഞ്ചേരി അഞ്ചാം വാർഡ് മെമ്പറാണ് അദ്ദേഹം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London