രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 5 പേർ കൊല്ലപ്പെട്ടു. മരിച്ചവരെല്ലാം 16നും 22നും ഇടയിൽ പ്രായമുള്ളവരാണ്. സംഭവത്തിൽ 7 പേർക്ക് പരിക്കേറ്റു. ബർഖേദ ഗ്രാമത്തിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്ന് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് രഘുവീർ സിംഗ് പറഞ്ഞു. മാർക്കറ്റിൽ നിന്ന് മടങ്ങും വഴി യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ എസ്യുവിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരിൽ ഒരാൾ എട്ട് ദിവസം മുമ്പ് വിവാഹിതനായിരുന്നുവെന്നും, കാർ പുതിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അർബാസ് (16), വസീം (16), പർവേസ് (17), ആലം (21), ആസിഫ് എന്നിവരാണ് മരിച്ചത്. ഇവരെ അൽവാർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരുക്കേറ്റവർ സാൻവ്ലർ ഗ്രാമത്തിൽ നിന്നും ഉള്ളവരാണ്. ഇവരെ അൽവാർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London