രാജസ്ഥാനിലെ ജയ്പൂർ ജില്ലയിലെ ഡുഡു നഗരത്തിൽ സഹോദരിമാരായ മൂന്ന് സ്ത്രീകളെയും രണ്ട് കുട്ടികളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ച സ്ത്രീകളിൽ രണ്ടുപേർ ഗർഭിണികളാണ്. ശനിയാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
സഹോദരിമാരായ കലു മീന (25) , മംമ്ത മീന (23), കംലേഷ് മീന (20) എന്നിവരാണ് മരിച്ച സ്ത്രീകൾ. ഇതിൽ മംമ്ത, കംലേഷ് എന്നിവർ പൂർണ ഗർഭിണികളായിരുന്നു. മരിച്ച കുട്ടികൾ രണ്ടും കലു മീനയുടേതാണ്. ഒരാൾക്ക് നാല് വയസ്സും മറ്റെയാൾക്ക് 27 ദിവസവുമാണ് പ്രായം. മൂവരെയും ഒരേ കുടുംബത്തിലെ സഹോദരന്മാരാണ് വിവാഹം ചെയ്തിരുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London