എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി. ബാക്കി 30 ശതമാനം നോൺ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും. എല്ലാ കുട്ടികൾക്കും അവരുടെ മികവിന് അനുസരിച്ച് സ്കോർ നേടാനാണിതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അസാധാരണ സാഹചര്യമായതിനാലാണ് കഴിഞ്ഞ തവണ ഫോക്കസ് ഏരിയയിൽ നിന്ന് മാത്രം ചോദ്യങ്ങൾ വന്നത്. ഫോക്കസ്, നോൺ ഫോക്കസ് ഏരിയകളിൽ 50 ശതമാനം അധിക ചോദ്യങ്ങൾ ഉൾപ്പെടുത്തിയെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. നിയമസഭയിൽ മന്ത്രി രേഖാമൂലം ഇക്കാര്യങ്ങൾ മറുപടിയായി അറിയിക്കുകയായിരുന്നു.
സിൽവർലൈൻ വിഷയത്തിലെ ചർച്ച ഉൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങളെടുത്ത് നിയമസഭാ സമ്മേളനം പുരോഗമിക്കുകയാണ്. സിൽവർലൈൻ വിഷയത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് സമർപ്പിച്ചപ്പോൾ സ്പീക്കർ അവതരണാനുമതി നൽകിയെന്നത് ശ്രദ്ധേയമാണ്. ഒരു മണി മുതൽ 2 മണിക്കൂറാണ് ചർച്ച നടക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അടിയന്തപ്രമേയത്തിലെ ആദ്യ ചർച്ചയാണ് നടക്കാനിരിക്കുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London