ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ സി പി ഐഎമ്മിൽ നിന്ന് പുറത്താക്കി. ഒരു വർഷത്തേക്കാണ് നടപടി. രാജേന്ദ്രനെതിരായ നടപടി ശുപാർശക്ക് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നൽകുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ നിന്ന് എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച എ രാജയെ പരാജയപ്പെടുത്താൻ രാജേന്ദ്രൻ ശ്രമിച്ചു എന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് നടപടി.
സസ്പെൻഷൻ നടപടികളുമായി പാർട്ടി മുന്നോട്ടു പോകട്ടേയെന്നും കൂടുതലൊന്നും പറയാനില്ലെന്നുമാണ് എസ് രാജേന്ദ്രൻ ട്വന്റിഫോറിനോട് പ്രതികരിച്ചത്. ജൂലൈ മാസത്തിൽ പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചതാണ്. പാർട്ടി തന്റെ കാര്യത്തിൽ സ്വീകരിച്ച സമീപനം നീതിബോധത്തിന്റെ അടിസ്ഥാനത്തിലല്ല എന്ന് തനിക്ക് ഉത്തരമബോധ്യമുണ്ടെന്നും രാജേന്ദ്രൻ പറഞ്ഞു. ഏതെങ്കിലും ജാതിയുടെ അടിസ്ഥാനത്തിൽ അറിയപ്പെടാനും പാർട്ടിയിൽ പ്രവർത്തിക്കാനും തനിക്ക് താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽ 40 വർഷത്തിലേറെയായി പ്രവർത്തിക്കുന്നു. പാർട്ടിയുടെ ആശയം അടിത്തറയിലൂന്നിയാകും ഇനിയും തന്റെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London