മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആറ് തവണ നിയമസഭാ സാമാജികനായിരുന്ന കെ.കെ രാമചന്ദ്രൻ മാസ്റ്റർ 1995-96 കാലത്ത് എ കെ ആന്റണി, ഉമ്മൻചാണ്ടി മന്ത്രി സഭകളിൽ അംഗമായിരുന്നു. 1970 മുതൽ 2017 വരെ കെപിസിസി ജനറൽ സെക്രെട്ടറിയായി സേവനമനുഷ്ഠിച്ചു.
1991 മുതൽ മൂന്ന് തവണ തുടർച്ചയായി കൽപ്പറ്റ മണ്ഡലത്തിൽ നിന്ന് വിജയിച്ചിട്ടുണ്ട്. 1980, 82, 87 എന്നീ വർഷങ്ങളിലായി സുൽത്താൻ ബത്തേരി മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. 2011ൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി കേസിൽ ഗുരുതര ആരോപണനകളുമായി രംഗത്ത് വന്നതോടെ അദ്ദേഹം പാർട്ടിയിൽ നിന്നും പുറത്തക്കപ്പെട്ടു. പിന്നീട് തിരികെ എത്തിയെങ്കിലും ചുമതലകൾ ഒന്നും ഏറ്റെടുത്തിരുന്നില്ല.
കോഴിക്കോട് കക്കോടിയിലെ വീട്ടിലായിരുന്നു താമസം. സംസ്കാരം വൈകിട്ട് അഞ്ചിന് കക്കോടിയിലെ മകന്റെ വീട്ടുവളപ്പിൽ നടക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London