പ്രിയ എഴുത്തുകാരൻ പി. സുരേന്ദ്രൻ തന്റെ എഴുത്ത് തുടങ്ങിയിട്ട് നാല്പത് വർഷം പിന്നിടുന്നു. സാഹിത്യ മേഖലക്കപ്പുറം സമൂഹത്തിന്റെ വിവിധ മേഖലയിൽ തന്റെ സാന്നിധ്യം അറിയിക്കാൻ അദ്ദേഹം എന്നും ഉണ്ടായിട്ടുണ്ട്. സാമൂഹിക വിമർശകനായും, പരിസ്ഥിതി സംരക്ഷകനായും പൊതു വിഷയങ്ങൾ കൃത്യമായി അഭിപ്രായം പറയുന്ന സാധാരണ പൗരനായും അദ്ദേഹത്തെ കാണാം. സൗകുമാര്യത്തിന്റെയും സ്നേഹത്തിന്റെയും നാല്പത് പിന്നിടുന്ന പ്രിയ എഴുത്തുകാരൻ പി. സുരേന്ദ്രൻ മാഷിനെ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി തവനൂർ നിയോജകമണ്ഡലം കമ്മിറ്റി ആദരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി എസ് സുധീർ മുഖ്യപ്രഭാഷണം നടത്തി. നാല്പത് വർഷത്തിനിടയിൽ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ഓടക്കുഴൽ അവാർഡ്, കേരള സാഹിത്യ പുരസ്കാരം, ലളിത കലാ പുരസ്കാരം, പത്മരാജൻ പുരസ്കാരം, മങ്കട അബ്ദുൽ അസീസ് മൗലവി പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ടി പി മോഹനൻ അധ്യക്ഷത വഹിച്ചു. മുസ്തഫ കാടഞ്ചേരി, സൂര്യ നാരായണൻ, എം പി താമി തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജില്ലാ ജനറൽ സെക്രട്ടറി എസ് സുധീർ അദ്ദേഹത്തെ ഷാൾ അണിയിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London