New Delhi: Suspected COVID-19 patients wait to be examined by medics at a government hospital, during the ongoing nationwide lockdown to curb spread of coronavirus, in New Delhi, Sunday, June 7, 2020. (PTI Photo/Kamal Kishore)(PTI07-06-2020_000078A)
രാജ്യത്ത് ആശങ്ക വർധിപ്പിച്ച് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനാറായിരത്തിന് അടുത്ത് ആളുകൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 15,968 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തിലെ ഏറ്റവും ഉയർന്ന രോഗബാധിതരുടെ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം നാലര ലക്ഷം കടന്നു. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിതരായിട്ടുള്ളത് 4,56,183 പേരാണ്.24 മണിക്കൂറിനിടെ 465 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 14,476 ആയി ഉയർന്നു. 2,58,685 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് രാജ്യത്ത് കൊവിഡ് കേസുകൾ നാല് ലക്ഷം കടന്നത്. പ്രതിദിനം ശരാശരി 14,000ൽ അധികം കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ കേസുകളുടെ ഭൂരിഭാഗവും മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London