തൃശൂർ കൊടുങ്ങല്ലൂർ ഉഴുവത്ത് കടവിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. കാടാം പറമ്പത്ത് ആഷിഫ്, ഭാര്യ അബീറ, മക്കളായ അസ്ഹറ ഫാത്തിമ, അനെയ്നുന്നിസ എന്നിവരാണ് മരിച്ചത്. മക്കൾക്ക് 14ഉം 7ഉം വയസ്സാണ് പ്രായം. കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.
ഇന്ന് രാവിലെ പ്രദേശവാസികൾ അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ആഷിഫ് സോഫ്റ്റ്വെയർ എഞ്ചിനീയറാണ്. സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളിൽ വിഷവാതകം നിറച്ച് ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിൻറെ ആദ്യ നിഗമനം. വീട്ടിൽ കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തി. ജനലുകൾ അടച്ച നിലയിലാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London