അമേരിക്കയില്‍ ആശുപത്രി സമുച്ചയത്തില്‍ നടന്ന വെടിവയ്പ്പില്‍ നാല് പേര് കൊല്ലപ്പെട്ടു. ഒക്ലഹോമയിലെ സെന്റ് ഫ്രാന്‍സിസ് ആശുപത്രിയിലാണ് വെടിവയ്പ്പുണ്ടായത്. അമേരിക്കയിലെ വെടിവയ്പ്പുകളുടെ പരമ്പരയിലെ ഏറ്റവും പുതിയ അധ്യായം രാജ്യത്തെ കൂടുതല്‍ പരിഭ്രാന്തിയിലാഴ്ത്തുകയാണ്. അക്രമിസംഭവസ്ഥലത്തുവച്ച് തന്നെ കൊല്ലപ്പെട്ടു. പ്രാദേശിക സമയം 4.50ഓടെയാണ് സംഭവം നടക്കുന്നത്. രണ്ടാംനിലയിലെ ഒരു ഡോക്ടറുടെ ഓഫിസിലാണ് അക്രമിയുണ്ടായിരുന്നത്. വെടിവയ്പ്പിനെക്കുറിച്ച് വിവരമറിഞ്ഞയുടന്‍ പൊലീസ് പാഞ്ഞെത്തിയതിനാല്‍ കൂടുതല്‍ മരണങ്ങള് ഒഴിവായി.
പൊലീസുമായി നിരന്തരം ബന്ധപ്പെടുകയാണെന്നും സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും വൈറ്റ്ഹൗസ് അറിയിച്ചു. തോക്കുലോബിയെ തകര്‍ക്കുമെന്ന് ഉവാള്‍ഡെ സ്കൂള്‍ വെടിവയ്പ്പിന് പിന്നാലെ ബൈഡന് പ്രസ്താവിച്ചിരുന്നു. നിരീക്ഷണവും ജാഗ്രതയും ശക്തമാകുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും മറ്റൊരു സ്കൂളിലും വെടിവയ്പ്പ് നടന്നു. ന്യൂ ഓര്‍ലീന്‍സിലെ മോറിസ് ജെഫ് ഹൈസ്കൂളിലാണ് ഇന്നലെ വെടിവയ്പ്പുണ്ടായത്. ഉവാള്‍ഡെ വെടിവയ്പ്പില്‍ 19 കുട്ടികളും രണ്ട് അധ്യാപകരുമാണ് കൊല്ലപ്പെട്ടത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London