യുക്രൈനിലെ നാല് നഗരങ്ങളിൽ താൽക്കാലികമായി വെടിനിർത്താൻ പ്രഖ്യാപിച്ച് റഷ്യ. തലസ്ഥാനമായ കീവ്, ഖാർക്കിവ്, മരിയുപോൾ, സുമി എന്നീ സ്ഥലങ്ങളിലാണ് വെടി നിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30നാണ് വെടിനിർത്തൽ നിലവിൽ വരുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ അഭ്യർത്ഥന അനുസരിച്ചാണ് റഷ്യൻ പ്രസിഡന്റ് താൽക്കാലികമായി ആക്രമണം നിർത്തിവെച്ചത്.
അതേസമയം, യുക്രൈനിൽ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ ആക്രമണം നടത്തി. ലുഹാൻസ്കിലെ എണ്ണ സംഭരണ ശാലയ്ക്ക് തീപിടിച്ചു. സ്ഫോടനം ഉച്ചത്തിലുള്ളതും വ്യക്തമായി കേൾക്കാവുന്നതുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. രാവിലെ 6:55 ന് ഉണ്ടായ സ്ഫോടനത്തിന് തൊട്ടുപിന്നാലെ എണ്ണ ഡിപ്പോയിൽ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. ആളപായമുണ്ടോയെന്ന് വ്യക്തമല്ല, അത്യാഹിത വിഭാഗങ്ങൾ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London