പാലക്കാട്: വാളയാറിൽ വൻ കഞ്ചാവ് വേട്ട രണ്ട് കോടിയുടെ കഞ്ചാവ് കടത്തിയ നാലംഗ സംഘത്തെ പിടികൂടി. വിശാഖപട്ടണത്തു നിന്നും കൊച്ചിയിലേക്ക് പച്ചക്കറി വണ്ടിയിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ എക്സൈസിൻറെ പിടിയിലായി.
പട്ടാമ്പി തിരുവേഗപ്പുറ കളത്തുംപടി വീട്ടിൽ വിജേഷ് (31), പയ്യന്നൂർ കണ്ണമംഗലം കുറ്റൻപറമ്പിൽ വീട്ടിൽ ഷിനോജ് (33), കൊച്ചി കണയന്നൂർ പൂണിത്തറ പറപ്പുള്ളി വീട്ടിൽ സിക്സൺ (31), തൃപ്പൂണിത്തുറ കൊപ്പാണ്ടിശേരി വീട്ടിൽ രാജേഷ് (42) എന്നിവരാണ് പിടിയിലായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഡെപ്യൂട്ടി കമ്മീഷണർ ഷാജി എസ്. രാജൻറെ നിർദേശ പ്രകാരം വാളയാർ ടോൾ പ്ലാസയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവു കടത്തു സംഘം കുടുങ്ങിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London