ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പി രാജി വെച്ചതായി റിപ്പോര്‍ട്ട്. വരുന്ന പ്രാദേശിക തെരഞ്ഞെടുപ്പിനു മുന്നോടിയായി പുതിയ പ്രധാനമന്ത്രി സ്ഥാനമേറ്റേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കു പിന്നാലയാണ് ഫിലിപ്പിയുടെ രാജി. കേവലഭൂരിപക്ഷം നഷ്ടപ്പെട്ട പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുടെ പാര്‍ട്ടി വരുന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ വലിയ പരാജയം നേരിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ജനസമ്മതി വീണ്ടെടുക്കുന്നതിന്റെ ഭാഗമായി മക്രോ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തേക്കുമെന്നും സൂചനകള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് രാജി.
© 2019 IBC Live. Developed By Web Designer London