ലോകത്താകമാനം സൃഷ്ടിക്കപ്പെട്ട ദുരന്ത അനുഭവങ്ങൾ മനുഷ്യനെ പ്രകൃതിയിലേക്കും കൃഷിയിലേക്കും മടങ്ങാൻ പ്രേരിപ്പിപ്പിച്ചു കൊണ്ടിരിക്കുക്കുകയാണ്. കാർഷിക വ്യാവസായിക മേഖല അടക്കം ലോകത്തെ സമസ്ത മേഖലകളും ഇന്ന് വലിയ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുമ്പോൾ വരും നാളുകളിൽ ഭക്ഷ്യ സുരക്ഷ വലിയ വെല്ലുവിളി നേരിടാൻ പോവുന്ന സാഹചര്യത്തിൽ കാർഷിക സംസ്കൃതിയുടെ മഹത്വം വീണ്ടും തിരിച്ചറിഞ്ചു കൊണ്ട് മലപ്പുറം ജില്ലയിൽ ഏറനാട് മണ്ഡലത്തിലെ ഊർങ്ങാട്ടിരിപഞ്ചായത്തിലെ മൈത്രയിൽ കേരള കർഷക സംഘം ഏറനാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സൗഹൃദം കൂട്ടു കൃഷി’ എന്ന കൂട്ടായ്മ ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി അഞ്ചേക്കർ തരിശ് ഭൂമി കണ്ടെത്തി കൃഷി ഇറക്കാൻ തുടങ്ങി.
ചടങ്കിന്റെ ഉത്ഘാടനം ഇന്ന് നടന്നു. ചടങ്ങിൽ കേര കർഷക സംഘം ഏറനാട് താലൂക്ക് ജനറൽ സെക്രട്ടറി സിദിഖ് മൈത്ര സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ വി ജയപ്രകാശിന്റെ അധ്യക്ഷതയിൽ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. കെ ഷൗക്കത്തലി ചടങ്ങിന്റെ ഉത്ഘാടനം നിർവഹിച്ചു. കേര കർഷക സംഘം സംസ്ഥാന സെക്രട്ടറി മുക്കം ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സൗഹൃദം കൂട്ടുകൃഷി യുടെ മുഖ്യ സംഘടകൻ കരീം വാരിയത്ത് പദ്ധതിയുടെ വിശദീകരണം നൽകി. കൃഷി ഓഫിസർമാരായ നജ്മുദീൻ ടി (അരീക്കോട് ) റൈഹാനത്ത് യു (ഊർങ്ങാട്ടിരി ) ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ടി അബ്ദുറഹിമാൻ, വാർഡ് മെമ്പർമാരായ അനൂപ് മൈത്ര, ചന്ദ്രൻ മാസ്റ്റർ, കർഷക സംഘടനാ പ്രതിനിധികളയ ടി മോഹൻദാസ്, ജോതിശ് കുമാർ, അലി ഹസ്സൻ, സോമ സുന്ദരൻ, പി ടി അഷ്റഫ്, സ്ഥലം ഉടമ പി ടി ബീരാൻ ഹാജി, അസ്കർ മനു, പി സലാം, അലി പി, അബ്ദുള്ള കെ, പി കെ അബ്ദുറഹിമാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പി കെ ബാബു ചടങ്ങിന് നന്ദി പറഞ്ഞു.
© 2019 IBC Live. Developed By Web Designer London